കാഴ്ചപ്പാടും ദൌത്യവും
നവകേരള സൃഷ്ടിയുടെ ഭാഗമായി ഒരു പിതിയ വിജ്ഞാന സമൂഹത്തെ വളര്‍ത്തിയെടുക്കുക എന്ന ചുമതലയാണ് നിര്‍വ്വഹിക്കാനുള്ളത്. വിദ്യാഭ്യാസ സൌകര്യങ്ങളും തൊഴിലും വരുമാനവും പുതിയ തലമുറ പ്രതീക്ഷിക്കുന്നു. ഇത് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ പുതിയ ഉത്തരവാദിത്തങ്ങളായി മാറുകയാണ്.
തൊഴിലും വരുമാനവും പ്രദാനം ചെയ്യുന്ന പദ്ധതികള് ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുക്കും.
ഏറ്റവും മികച്ച സേവനങ്ങള്‍ എന്നത് പൌരന്റെയും അവകാശമാണ്. ബ്ലോക്ക് പഞ്ചായത്ത് വിട്ടുകിട്ടിയ സ്ഥാപനങ്ങള്‍ വഴി ഇത് ഉറപ്പുവരുത്തും.
ഏറ്റവും മികച്ച ആരോഗ്യ സംവിധാനങ്ങള് ഉറപ്പുവരുത്തും, ജീവിത ശൈലി രോഗങ്ങള്‍ക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള് സംഘടിപ്പിക്കും, താലൂക്ക് ആശുപത്രി രോഗീ സൌഹൃദമാക്കുന്ന പ്രവര്‍ത്തനങ്ങള് സംഘടിപ്പിക്കും, ഡന്റല്‍ ഓഫ്താല്‍ മോളജി ഡിപ്പാര്‍ട്ട്മെന്റുകള്‍ ശക്തിപ്പെടുത്തും. വയോജന ഭിന്നശേഷി സൌഹൃദമാക്കും.
സംസ്ഥാനത്തെ ഏറ്റവും മികച്ച വെറ്ററിനറി പോളി ക്ലിനിക്കായി പേരാമ്പ്ര വെറ്ററിനറി പോളിക്ലിനിക്കിനെ മാറ്റും.
വിവിധ ഏജന്‍സികളുടെ സംയോജനത്തിലൂടെ ഏറ്റവും മികച്ച പൊതു ഗതാഗത സൌകര്യങ്ങള്‍ വിപുലീകരിക്കും.
വനിതാ- പട്ടികജാതി- പട്ടികവര്‍ഗ്ഗ- ഭിന്നശേഷി- വയോജന മേഖലകളില് നൂതമായി ഇടപെടലുകള്‍ നടത്തും.
സമഗ്ര കോളനി നവീകരണ പ്രവര്‍ത്തനങ്ങള്1 നടപ്പിലാക്കും.
കായിക മേഖലകളില്‍ പുതിയ ഇടപെടലുകള്‍ നടത്തും.
പ്രാദേശിക സാമ്പത്തിക വികസന പദ്ധതികള്‍ ത്വരിതപ്പെടുത്തും.