ബ്ലോക്ക് പഞ്ചായത്ത്

ഇന്ത്യയിലെ പഞ്ചായത്തീരാജ് ഭരണസംവിധാനത്തിലെ ത്രിതല പഞ്ചായത്ത്‌ സമ്പ്രദായത്തിലെ രണ്ടാമത്തെ കണ്ണിയാണ് ബ്ലോക്ക് പഞ്ചായത്ത്. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിന്റെ പരിധിയിൽ വരുന്ന, ജില്ലയുടെ കിഴക്കൻ മലയോര മേഖലയോട് ചേർന്ന് കിടക്കുന്ന ഒരു പ്രധാന തദ്ദേശസ്വയംഭരണ സ്ഥാപനമാണ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് . പ്രസിഡൻ്റ് : ബ്ലോക്ക് പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും ബ്ലോക്ക് പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : ബ്ലോക്ക് പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: ബ്ലോക്ക് പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി...

മിനി വട്ടക്കണ്ടി

പ്രസിഡൻ്റ്

വഹീദ റാഷിദ്

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഗാന കെസി

ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

ലിജി ഷിജു

ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അനിത യു

ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

സുജീന്ദ്രൻ പി വി

സെക്രട്ടറി, ബ്ലോക്ക് പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

കോഴിക്കോട് ജില്ലയുടെ കിഴക്കൻ മേഖലയിൽ, ഏകദേശം 275.02 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിൽ വ്യാപിച്ചുകിടക്കുന്ന മനോഹരമായ ഒരു ഭൂപ്രദേശമാണ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്. മലയോര മേഖലകളുടെ വന്യസൗന്ദര്യവും സമതലങ്ങളുടെ ഗ്രാമീണ ശാന്തതയും ഒരുപോലെ സമ്മേളിക്കുന്ന ഈ നാട് വികസനത്തിന്റെയും കാർഷിക സമൃദ്ധിയുടെയും ഉത്തമ ഉദാഹരണമാണ്.

പേരാമ്പ്ര, ചങ്ങരോത്ത്, ചെറുവണ്ണൂർ, കായണ്ണ, കൂത്താളി, നൊച്ചാട്, ചക്കിട്ടപ്പാറ എന്നീ 7 ഗ്രാമപഞ്ചായത്തുകൾ ചേരുന്നതാണ് ഈ വിസ്തൃതമായ ബ്ലോക്ക് പ്രദേശം.

K-SMART App

K-SMART - Mobile App

Download Now

decorative icons

ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

ചക്കിട്ടപ്പാറ,ചങ്ങരോത്ത്,ചെറുവണ്ണൂർ,കായണ്ണ,കൂത്താളി,നെച്ചാട്,പേരാമ്പ്ര എന്നീ ഗ്രാമ പഞ്ചായത്തുകൾ ഉൾക്കൊളളുന്നതാണ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്.വടക്ക്,കുറ്റ്യാടി പുഴയും,തെക്ക് ബാലുശ്ശേരി പന്തലായനി,മേലടി ബ്ലോക്കുകൾ,കിഴക്ക് ,ബാലുശ്ശേരി ബ്ലോക്ക് വയനാട് ജില്ല പടിഞ്ഞാറ് കുറ്റ്യാടി പുഴ മേലടി ബ്ലോക്ക് എന്നിവയാണ് ബ്ലോക്ക് പഞ്ചായത്തിൻെറ അതിരുകൾ.

കൂടുതൽ വായിക്കുക